ചാർമിനാറിനു മുകളിലൂടെ അപകടകരമായ നിലയിൽ നടക്കുന്ന യുവാവ്; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി വീഡിയോ ദൃശ്യം

ഹൈദരാബാദ്: ഹൈദരാബാദിലെ ചാർമിനാറിന്‍റെ ചുമരിലൂടെ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ യുവാവ് കൈപിടിച്ച് അപകടകരമായി നടക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ചാർമിനാറിനു മുകളിൽ ജനാലകളിൽ പിടിച്ചു സുരക്ഷിതമല്ലാത്ത രീതിയിൽ നീങ്ങുന്നതാണ് വിഡിയോ. സമൂഹമാധ്യമങ്ങളിൽ വിഡിയോ വലിയ ചർച്ചയായതോടെ ചാർമിനാർ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാകാമെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, സംഭവത്തിൽ ഇതുവരെ കേസ് എടുത്തിട്ടില്ല.

ഉയർന്ന അപകട സാധ്യതയുള്ള അത്തരം സാഹചര്യങ്ങളിൽ ജോലിയിൽ ഏർപ്പെടുമ്പോൾ നടപ്പാക്കേണ്ട സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള പല ചോദ്യങ്ങൾ ഈ വിഡിയോ ഉയർത്തുന്നുണ്ട്. ഇത്തരം അപകടകരമായ സാഹചര്യങ്ങളിൽ പണിയെടുക്കുന്നവർക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടോ ആവശ്യമായ ഉപകരണങ്ങൾ ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പലരും സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ടവരുടെ കൂടി ഉത്തരവാദിത്വമാണെന്ന് നെറ്റിസൺസ് പറഞ്ഞുവെക്കുന്നു.

Tags:    
News Summary - Man walks dangerously on top of Charminar, raises concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.