ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പൊലീസുകാർക്കെതിരെ തോക്ക് ചൂണ്ടിയ അക്രമി അറസ്റ്റിൽ. ഡൽഹി കർവാൾ സ്വദേശി ഷാരൂഖാണ്(33) അറസ്റ്റിലായത്. ഉത്തർപ്രദേശിൽ ഷാംലി ജില്ലയില്‍ നിന്നാണ് ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്.
ഫെബ്രുവരി 24ന് നടന്ന കലാപത്തിനിടെ ചുവന്ന ടീ ഷർട്ട് ധരിച്ചെത്തിയ ഇയാൾ പൊലീസിന് വെക്കുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ പ്രചരിച്ചിരുന്നു. പൊലീസിന് മുന്നിൽ വെച്ച് ഇയാൾ പ്രദേശവാസികൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തു.
സംഘര്‍ഷം നടന്ന സ്ഥലത്ത് നിന്നും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ ദീപക് ദഹിയ എന്ന പൊലീസുകാരന്‍ നിരായുധനായി ഷാരൂഖിനെ തടയുന്നതും വ്യക്തമായിരുന്നു.
പൊലീസിനെതിരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നേരത്തെ സംശയത്തിെൻറ പേരില്‍ ഒരാളെ പിടികൂടിയിരുന്നു. എന്നാല്‍ നിരപരാധിയെന്ന് കണ്ട് വെറുതെവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.