തീവ്ര സിഖ് മതപ്രഭാഷകൻ അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി തേജീന്ദർ സിംഗ് ഗില്ലിന് അഭയം നൽകിയ ബൽവന്ത് സിങ്ങിനെ പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്ന നഗരത്തിൽ നിന്ന് പഞ്ചാബ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. അമൃത്പാൽ സിങ്ങിന്റെ അടുത്ത സഹായി തേജീന്ദർ സിംഗ് ഗില്ലിന് അഭയം നൽകിയ ബൽവന്ത് സിങ്ങിനെ അറസ്റ്റ് ചെയ്തതായി ഖന്ന പൊലീസ് അറിയിക്കുകയായിരുന്നു.
ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും അമൃത്പാൽ സിങ്ങും ബൽവന്ത് സിംഗും തമ്മിൽ ഇതുവരെ ബന്ധമൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഖലിസ്ഥാൻ അനുഭാവിയായ അമൃത്പാൽ സിങ്ങിന്റെ ടീം അംഗമായ ഗൂർഖ ബാബ എന്ന തേജീന്ദർ സിംഗ് ഗില്ലിന്‍റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത കുറ്റകരമായ വീഡിയോകൾ വെള്ളിയാഴ്ച ഖന്ന പൊലീസ് പുറത്തുവിട്ടു.
വാരിസ് പഞ്ചാബ് ഡി മേധാവിയായ അമൃത്പാൽ സിങ് ഇപ്പോഴും പഞ്ചാബ് പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട് നടക്കുകയാണ്. അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പഞ്ചാബ് പൊലീസ് അദ്ദേഹത്തിനും ഖലിസ്ഥാൻ അനുകൂല സംഘടനക്കുമെതിരെ ശക്തമായ നടപടി ആരംഭിച്ചു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അമൃത്പാൽ സിംഗിന്റെ അറസ്റ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിലും വ്യാജ വാർത്തകളിലും വിശ്വസിക്കരുതെന്ന് പഞ്ചാബ് പൊലീസ് ശനിയാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന അമൃത്പാൽ സിങ്ങിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് ശനിയാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ബതിന്ദ എസ്.പി ഗുൽനീത് ഖുറാന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.