പുണെ: മഹാരാഷ്ട്രയിലെ പുണെ നഗരത്തിൽ ശ്മശാനത്തിനകത്തുവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ 32കാരൻ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായയാൾ. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ പ്രഭാതഭക്ഷണം വാങ്ങിനൽകാെമന്ന വ്യാജേന പ്രതി 15കാരനെ ഇരുചക്ര വാഹനത്തിൽ കയറ്റി ശ്മശാനത്തിലെത്തുകയായിരുന്നു. പിന്നീട് അവിടത്തെ ഒരു താൽക്കാലിക ഷെഡിലേക്ക് കൂട്ടികൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കി. കുട്ടി എതിർത്തതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
തുടർന്ന് കുട്ടി പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകകേസിൽ ഉൾപ്പെടെ പ്രതിയാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.