ഉദയ്പൂർ: എയ്ഡ്സ് ബാധിതനല്ലാത്തയാൾക്ക് ഏഴുവർഷത്തോളം എച്ച്.െഎ.വിക്ക് ചികിത്സ നൽകിയ ഡോക്ടർക്ക് പിഴ. രാജസ്ഥാനിലെ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ഡോക്ടർക്കും മെഡിക്കൽ ഇൻഷുറൻസ് കമ്പനിക്കും അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരമായി പിഴ വിധിച്ചത്.
പനിയും ചുമയും ജലദോഷവുമായി ചികിത്സ തേടിയ ധൻരാജ് പേട്ടലിനാണ് എച്ച്.െഎ.വി ചികിത്സ നൽകിയത്. 2004ലാണ് ധൻരാജ് പേട്ടൽ രാജസ്ഥാനിലെ എം.ബി ഗവൺമെൻറ് ആശുപത്രി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ.ഡി.സി കുമവത്തിനടുത്ത് ചികിത്സ തേടി എത്തിയത്. രോഗിക്ക് എച്ച്.െഎ.വി ആണെന്ന് ഡോക്ടർക്ക് സംശയം തോന്നി. രോഗം ഉറപ്പിക്കുന്നതിന് അവശ്യം വേണ്ട പരിശോധനകൾ പോലും നടത്താതെ ചികിത്സ തുടങ്ങി.
ചികിത്സ നടക്കുന്നതിനിടെ പേട്ടൽ മുംബൈയിലെ മറ്റൊരു ആശുപത്രിയിൽ എച്ച്.െഎ.വി പരിശോധന നടത്തി. എന്നാൽ ഫലം നെഗറ്റീവായിരുന്നു. പരിശോധന റിപ്പോർട്ട് േഡാക്ടർക്ക് നൽകിയപ്പോൾ അത് കാര്യമാക്കേണ്ടെന്നും ചികിത്സ തുടരാനും അദ്ദേഹം ഉപദേശിച്ചു.
ഏഴുവർഷത്തോളം നടത്തിയ ചികിത്സയുടെ പാർശ്വഫലംമൂലം പേട്ടലിെൻറ ആരോഗ്യം നശിച്ചിരുന്നു. അദ്ദേഹത്തിെൻറ വാദങ്ങൾ ഇൻഷുറൻസ് കമ്പനിയും നിരസിച്ചു. അതോടെ 2013ൽ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി. കമ്മീഷെൻറ പരിശോധനയിൽ ഡോക്ടർ ഗുരുതരമായ ചികിത്സ പിഴവും അശ്രദ്ധയും വരുത്തിയെന്ന് കണ്ടെത്തി. തുടർന്ന് പരാതിക്കാരന് ഡോക്ടറും നാഷണൽ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി അഞ്ചു ലക്ഷംരൂപ നഷ്ടപരിഹാരം നൽകണെമന്ന് വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.