മുംബൈ: ഹാഥറസ് സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലയിട്ടെങ്കിലും യു.പി രാമരാജ്യമായില്ല. കാട്ടുഭരണമാണ് യു.പിയിൽ ഇപ്പോഴും നില നിൽക്കുന്നതെന്ന് ശിവസേന പറഞ്ഞു. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ നേരിടുന്നതിൽ യു.പി സർക്കാറും കേന്ദ്രസർക്കാറും പരാജയപ്പെട്ടുവെന്ന് ശിവസേന കുറ്റപ്പെടുത്തി. മുഖപത്രമായ സാമ്നയിലെഴുതിയ എഡിറ്റോറിയലിലാണ് വിമർശനം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് അനുദിനം വർധിക്കുകയാണ്. ബലാത്സംഗത്തിനിരയായെന്നാണ് ഹഥറാസ് പെൺകുട്ടിയുടെ മരണമൊഴി. എന്നാൽ, ഇതിന് വിരുദ്ധമായ വാദങ്ങളാണ് യു.പി സർക്കാർ ഉയർത്തുന്നത്. ഹഥറാസിന് പിന്നാലെ ബൽറാംപൂരിലും കൂട്ടബലാത്സംഗത്തെ തുടർന്ന് യുവതി കൊല്ലപ്പെട്ടതും സാമ്ന എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാർ ആൾക്കൂട്ടാക്രമണത്തെ തുടർന്ന് മരിച്ചപ്പോൾ യോഗി ആദിത്യനാഥിൻെറയും ബി.ജെ.പിയുടേയും പ്രസ്താവനകൾ നമ്മൾ കണ്ടതാണ്. പക്ഷേ ഇപ്പോൾ അവർ എന്തുകൊണ്ടാണ് നിശ്ശബ്ദരാവുന്നതെന്നും ശിവസേന ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.