ബംഗളൂരു: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കുനേരെ ഡിസംബർ 19ന് മംഗ ളൂരുവിൽ പൊലീസ് നടത്തിയ വെടിവെപ്പ് അടക്കമുള്ള അതിക്രമം മറച്ചുവെക്കാൻ ബോധപൂ ർവമായ ശ്രമം നടന്നതായി കർണാടക ഹൈകോടതി. മംഗളൂരു സംഘർഷത്തിെൻറ പേരിൽ പൊലീസ് അറ സ്റ്റുചെയ്ത 21 പേർക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് പൊലീസിനെയും കർണാടക സർക്കാറിനെയും ഹൈകോടതി രൂക്ഷമായി വിമർശിച്ചത്. അറസ്റ്റിനെതിരെ ഉഡുപ്പി, ദക്ഷിണ കന്നട സ്വദേശികളായ 21 പേരാണ് ഹൈകോടതിയിൽ ജാമ്യ ഹരജി നൽകിയത്.
ഹരജിക്കാരെ അറസ്റ്റ് ചെയ്യുന്നതിനായി തെളിവുകൾ കെട്ടിച്ചമക്കുകയായിരുന്നെന്നും ബോധപൂർവമായ ശ്രമം ഇതിനുപിന്നിൽ നടന്നതായാണ് രേഖകൾ തെളിയിക്കുന്നതെന്നും ജസ്റ്റിസ് ജോൺ മൈക്കൽ കുഞ്ഞ ചൂണ്ടിക്കാട്ടി. ഹരജിക്കാർ ആരും ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല. ആരോപിക്കപ്പെടുന്ന കുറ്റവുമായി അവരെ ബന്ധപ്പെടുത്തുന്ന നേരിട്ടുള്ള തെളിവുകളുമില്ല. പക്ഷപാതപരവും വഞ്ചനപരവുമായാണ് അന്വേഷണം നടന്നതെന്നും കോടതി നിരീക്ഷിച്ചു.
അജ്ഞാതരായ മുസ്ലിംകളാണ് മംഗളൂരുവിലെ അക്രമത്തിന് പിന്നിലെന്നും കല്ലും സോഡാക്കുപ്പികളും കുപ്പിച്ചില്ലുകളുമായാണ് ഇവർ പ്രതിഷേധത്തിൽ പെങ്കടുത്തതെന്നുമായിരുന്നു എഫ്.െഎ.ആറിൽ രേഖപ്പെടുത്തിയിരുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് പബ്ലിക് േപ്രാസിക്യൂട്ടർ ഹാജരാക്കിയ ഫോേട്ടാഗ്രാഫുകളിൽ പ്രതിഷേധക്കാരുടെ ൈകയിൽ ആയുധം കണ്ടെത്താനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതിഷേധക്കാർക്കുനേരെ പൊലീസ് കല്ലെറിയുന്ന ചിത്രങ്ങളുണ്ടെന്നും കോടതി പറഞ്ഞു.
ഡിസംബർ 19ന് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മംഗളൂരു ബന്തർ പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കലാപത്തിന് ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസ് ചുമത്തി 21 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലക്ഷം രൂപയുടെയും രണ്ടുപേരുടെ ആൾ ജാമ്യത്തിലുമാണ് 21 പേരെയും കോടതി വിട്ടയച്ചത്.
മംഗളൂരു പൊലീസ് വെടിവെപ്പിൽ രണ്ടു നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തിലും തുടർന്നുനടന്ന പൊലീസ് അതിക്രമത്തിലും ഹൈേകാടതി സിറ്റിങ് ജഡ്ജിെൻറ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നിയമസഭയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.