ബേപ്പൂർ: ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നാവികസേനയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ തെരച്ചിലിൽ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ രണ്ട് കൊൽക്കത്താ നിവാസികളുടെയും ഒരു കന്യാകുമാരി സ്വദേശിയുടെ മൃതദേഹവും, ശനിയാഴ്ച ഒരു കൊൽക്കത്ത സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്.
മംഗളുരു തുറമുഖത്തിന് 50 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് അപകടം സംഭവിച്ചതെങ്കിലും, മൽപ്പെ തുറമുഖത്തിന് പടിഞ്ഞാറ് ഉൾക്കടലിൽെവച്ചാണ് കൊൽക്കത്ത സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച കിട്ടിയത്. വെള്ളിയാഴ്ച ലഭിച്ച കന്യാകുമാരി സ്വദേശി പഴനിവേലിെൻറ (52) മൃതദേഹം തിരിച്ചറിയുകയും ബന്ധുക്കൾ ഇന്നലെ ഉച്ചയോടെ സ്വദേശത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.
മറ്റ് മൃതദേഹങ്ങളൊന്നും തിരിച്ചറിയാനായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. മംഗളുരു തുറമുഖത്ത് എത്തിയ നേവിയുടെ കപ്പൽ മംഗളൂരു പൊലീസിന് കൈമാറിയ മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ഞായറാഴ്ച രാത്രി ബേപ്പൂരിൽനിന്ന് മത്സ്യബന്ധനത്തിന് പോയ 'റബ്ബ' ബോട്ട് അപകടത്തിൽപെടുമ്പോൾ ഏഴ് തമിഴ്നാട് സ്വദേശികളും ഏഴ് ബംഗാൾ- ഒഡീഷ സ്വദേശികളുമായിരുന്നു ജോലിക്കാരായി ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.