ബംഗളൂരു: മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാമ്പസിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കാമ്പസ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കർണാടക ഉഡുപ്പി ജില്ല ഭരണകൂടത്തിേന്റതാണ് നടപടി.
മാർച്ച് 11 മുതൽ 16 വരെ 59 കേസുകളാണ് റിപ്പോർട്ട് െചയ്തത്. ഇതിൽ മാർച്ച് 15 വരെ 17 കേസുകളും മാർച്ച് 16ന് 25 കേസുകളും റിപ്പോർട്ട് െചയ്യുകയായിരുന്നു. രണ്ടാഴ്ചത്തേക്ക് കാമ്പസ് ഹോസ്റ്റലിൽനിന്ന് പുറത്തുപോകുന്നതും മറ്റുള്ളവർക്ക് ഹോസ്റ്റലിലേക്ക് പ്രവേശനവും നിയന്ത്രിച്ചു.
കാമ്പസിലെ വിദ്യാർഥികളെയാണ് ആദ്യ ഘട്ട പരിശോധനക്ക് വിധേയമാക്കിയത്. രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തിയറി ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിക്കാനും ലബോറട്ടറി, പ്രാക്ടിക്കൽ ക്ലാസുകൾ മാറ്റിവെക്കാനും എം.ഐ.ടി അധികൃതർ തീരുമാനിച്ചു.
കർണാടകയിൽ 24 മണിക്കൂറിനിടെ 1275 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാലുമരണവും സ്ഥിരീകരിച്ചിരുന്നു. ഉഡുപ്പി ജില്ലയിൽ 42 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.