പാലക്കാട്: മണിപ്പൂർ ജനത സ്വയം ഉണരേണ്ടിയിരിക്കുന്നുവെന്ന് ഇറോശർമിള. മണിപ്പൂരിൽ ബി.ജെ.പി നേടിയത് കയ്യൂക്കിെൻറയും പണക്കൊഴുപ്പിെൻറയും വിജയമാണെന്നും ഇറോംശർമിള പറഞ്ഞു. കേരളത്തിലേക്കുള്ള യാത്രയിൽ രാവിലെ ആറരയോടെ കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട ദയനീയ പരാജയത്തെ തുടർന്ന് ഒരു മാസം കേരളത്തിൽ ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും അവർ പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ അട്ടപ്പാടിയിലായിരിക്കും താമസം. പൂർണ വിശ്രമമാണ് ഉദ്ദേശിക്കുന്നത്. തെൻറ ചില സുഹൃത്തുക്കൾ അട്ടപ്പാടിയിലുണ്ടെന്നും ഇറോം പറഞ്ഞു. മണിപ്പൂരിനോടൊപ്പം താനും ഉണർന്ന് എണീക്കേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
16 വർഷത്തിനിടെ ഒരു തവണ ഡൽഹിയിൽ പോയതല്ലെത മണിപ്പൂരിന് പുറത്തേക്ക് ഇറോമിെൻറ ആദ്യയാത്രയാണ് കേരളത്തിലേക്ക്. രാവിലെ അട്ടപ്പാടിയിലെ സുഹൃത്തുക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയുംനേതൃത്വത്തിൽ ഇറോംശർമിളക്ക് സ്വീകരണമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.