മണിപ്പൂരിൽ ആയുധശേഖരം പിടികൂടി; വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ വിവിധ ജില്ലകളിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർക്ക് നിസ്സാര പരിക്കേറ്റു. ബിഷ്ണുപൂരിലും സമീപ ജില്ലകളിലും സായുധ സംഘങ്ങൾ തമ്മിലാണ് വെടിവെപ്പ് നടന്നത്. അതിനിടെ, കാൻപോക്പി, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ നിന്ന് അഞ്ച് അത്യാധുനിക തോക്കുകൾ, 31 വ്യത്യസ്ത തരം വെടിയുണ്ടകൾ, 19 ബോംബുകൾ, മൂന്ന് പാക്കറ്റ് സ്ഫോടകവസ്തുക്കൾ എന്നിവ സംയുക്ത സുരക്ഷാ സേന പിടികൂടി.

സൈന്യത്തി​ന്റെയും പൊലീസിന്റെയും പക്കൽനിന്ന് കൊള്ളയടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും വീണ്ടെടുക്കുന്നതിനായി കാങ്‌പോക്പി, തൗബാൽ, ചുരാചന്ദ്പൂർ, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ സംയുക്ത തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രശ്നബാധിത സ്ഥലങ്ങളിൽ കർശനമായ സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും വാഹന സഞ്ചാരം സുരക്ഷിതമാക്കാൻ സംഘർഷമേഖലകളിൽ സായുധ​സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കാൻ താഴ്‌വരകളിലും മലയോര ജില്ലകളിലും 130 ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കുകയും 1,646 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Manipur: 5 injured in firing incidents; security forces recover more looted arms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.