മോദിയെ വിമർശിച്ചതിന്​ പത്രം കത്തിച്ചു: മണിപ്പൂരിൽ മുഖപ്രസംഗമില്ലാതെ പത്രങ്ങൾ

ഇംഫാൽ: പ്രധാനമന്ത്രി മോദിയെ വിമർശിച്ചെന്ന്​ ആരോപിച്ച്​ പത്രം കത്തിച്ച സംഭവത്തിൽ പ്രതിഷേധിച്ച്​  മുഖപ്രസംഗ കോളം ശൂന്യമായിട്ട്​ മണിപ്പൂരിൽ പത്രങ്ങൾ. ഇംഫാൽ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘പൊക്​നാഫം’ എന്ന ഭാഷാപത്രത്തി​​െൻറ കോപ്പികളാണ്​ ശനിയാഴ്​ച നിത്യപത്​ ചുതേകിലുള്ള ബി.ജെ.പി ഒാഫിസിന്​ മുന്നിൽ കത്തിച്ചത്​.

യുവമോർച്ച പ്രവർത്തകരാണ്​ പത്രം കത്തിച്ചതിനു പിന്നിലെന്നാണ്​ റിപ്പോർട്ട്​.  പ്രശ്​നം ഒത്തുതീർക്കാൻ സംഭവത്തിൽ ഉൾപ്പെട്ടവർ മുൻകൈയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഒാൾ​ മണിപ്പൂർ വർക്കിങ്​ ജേണലിസ്​റ്റ്​ യൂനിയൻ പ്രസിഡൻറ്​ ഡബ്ലിയു. ശ്യാംജെയ്​ പറഞ്ഞു. പ്രതിഷേധമുണ്ടെങ്കിൽ പത്രം കത്തിക്കുകയല്ല, നിയമാനുസൃത നടപടി സ്വീകരിക്കുകയാണ്​ വേണ്ടതെന്ന്​ മണിപ്പൂർ എഡിറ്റേഴ്​സ്​ ഗിൽഡ്​ പ്രസിഡൻറ്​ ​എ. മൊബി പറഞ്ഞു. പൊതു പ്രതികരണങ്ങൾക്കായുള്ള ​കോളത്തിലെ ചില പരാമർശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ഇതിൽ പ്രവർത്തകർ രോഷാകുലരാണെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു. എന്നാൽ, പത്രം കത്തിച്ചതി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

Tags:    
News Summary - Manipur dailies protest BJP Yuva Morcha's action with blank editorials - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.