ഇംഫാൽ: മണിപ്പൂരിൽ സംഘർഷം അവസാനിപ്പിക്കാൻ കുക്കി -മെയ്തേയി വിഭാഗങ്ങൾക്കിടയിൽ ചർച്ചകൾ ആരംഭിക്കാൻ സർക്കാർ നിരായുധീകരണം ഉറപ്പുവരുത്തണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. മൂന്നു മാസത്തിലേറെയായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഉത്തരവാദിത്തമുണ്ട്. മുമ്പ് രാജ്യത്ത് ചർച്ചകളിലൂടെ പല പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്.
നിരായുധീകരണമാണ് ചർച്ചയുടെ മുന്നുപാധി. വെടിനിർത്തലോടെ ചർച്ച ആരംഭിക്കണം. മണിപ്പൂരിലേക്ക് പാർലമെന്റ് പ്രതിനിധി സംഘത്തെ അയക്കണമെന്നും സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സംഘർഷബാധിതർ താമസിക്കുന്ന അഭയാർഥി ക്യാമ്പുകളിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്നും മണിപ്പൂർ സന്ദർശിച്ച യെച്ചൂരി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.