ഗുവാഹത്തി: സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചത് അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ച് മണിപ്പൂർ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രസംഗങ്ങളും കിംവദന്തികളും വ്യാപിക്കുന്നത് തടയലാണ് നിരോധനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിജ്ഞാപനത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
മെയ്തീ, കുകി സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷം വൻ കലാപമായി മാറിയതിനെ തുടർന്നാണ് മെയ് 3 ന് മൊബൈൽ ഇന്റർനെറ്റും മെയ് 4 ന് ബ്രോഡ്‌ബാൻഡ് ഉൾപ്പെടെയുള്ള നെറ്റ് സൗകര്യങ്ങളും നിരോധിച്ചത്.
മണിപ്പൂർ സമാധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തത്. ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലെ മാർക്കറ്റിലാണ് സംഘർഷം വീണ്ടും പൊട്ടിപുറപ്പെട്ടത്. വലിയ തോതിലുള്ള അക്രമത്തിലേക്കും തീവെപ്പിലേക്കും കടന്നതിനെ തുടർന്നാണ് ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം സർക്കാർ വീണ്ടും നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.