ബി.ജെ.പിയിൽ ചേർന്ന​ മണിപ്പൂർ മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്​പാവോ ഹവോകിപിനെ​ (വലത്ത്​) കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവും (മധ്യത്തിൽ) ബി.ജെ.പി ദേശീയ വക്താവ്​ സംബിത്​ പത്രയും സ്വീകരിക്കുന്നു

മണിപ്പൂർ മന്ത്രി ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: മണിപ്പൂർ മന്ത്രിയും എൻ.പി.പി നേതാവുമായ ലെറ്റ്​പാവോ ഹവോകിപ്​ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവി‍​െൻറയും ദേശീയ വക്താവ്​ സംബിത്​ പത്രയുടെയും സാന്നിധ്യത്തിലാണ്​ കൂടുമാറ്റം.

മണിപ്പൂരിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്​ എൻ.പി.പി. ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിൽ യുവജനകാര്യ-സ്​പോർട്​സ്​ മന്ത്രിയായിരുന്നു അദ്ദേഹം.

മണിപ്പൂർ തെരഞ്ഞെടുപ്പിൽ 60 സീറ്റിലും പാർട്ടി തനിച്ച്​ മത്സരിക്കുമെന്ന്​ എൻ.പി.പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ്​ സാംഗ്​മ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്​. 



Tags:    
News Summary - Manipur minister quits NPP, joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.