മിസോറാമിൽ നിന്നും മെയ്തേയികളെ മണിപ്പൂരിലേക്ക് വിമാനത്തിലെത്തിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ന്യൂഡൽഹി: മിസോറാമിൽ നിന്നും മെയ്തേയി വിഭാഗക്കാരെ എയർലിഫ്റ്റ് ചെയ്യാനൊരുങ്ങി മണിപ്പൂർ സർക്കാർ. മിസോറാമിൽ മെയ്തേയി വിഭാഗത്തിന് ഭീഷണി ഉയർന്നതിനെ തുടർന്നാണ് നടപടി. എ.ടി.ആർ വിമാനങ്ങളിൽ മിസോറാമിലെ ഐസോളിൽ നിന്നും മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലേക്കും സിൽച്ചറിലേക്കുമായിരിക്കും ഇവരെ കൊണ്ട് വരിക.

മിസോറാമിൽ മെയ്തേയികളുടെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. മെയ്തേയികൾ കൂടുതലുള്ള വെറ്റി കോളജ്, മിസോറാം യൂനിവേഴ്സിറ്റി, റിപാൻസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. ഇതുകൂടാതെ മെയ്തേയികൾ കൂടുതലായി താമസിക്കുന്ന ഐസോളിലെ നഗരപ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരായി നടത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിനെതിരായ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിൽ പടരുന്നു. മെയ്തേയികൾ മിസോറം വിടണമെന്ന് ആവശ്യവുമായി സംഘടന രംഗത്തെത്തിയിരുന്നു. എല്ലാ മെയ്തേയികളും ഉടൻ സംസ്ഥാനം വിടണമെന്ന് ‘പീസ് അക്കോഡ് എം.എൻ.എഫ് റിട്ടേണീസ് അസോസിയേഷൻ’ ആണ് ആവശ്യപ്പെട്ടത്.

Tags:    
News Summary - Manipur plans to airlift Meiteis from Mizoram after caution from ex-militant group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.