ഇംഫാൽ: മണിപ്പൂരിൽ 60 നിയമസഭ സീറ്റുകളിലും മത്സരിക്കുമെന്ന് ബി.ജെ.പി. മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളേയും പാർട്ടി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എൻ.ബിരേൻ സിങ് ഇത്തവണയും ഹെനിങ്ഗാങ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി മണിപ്പൂരിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. അതേസമയം, മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ഇക്കുറി മണിപ്പൂരിലെ കോൺഗ്രസിന്റെ പോരാട്ടം. സി.പി.ഐ, സി.പി.എം, ജനതാദൾ, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുമായാണ് കോൺഗ്രസ് സഖ്യമുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാർ രൂപീകരിക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തികരിച്ചുവെന്ന് മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ അഞ്ച് വർഷമായി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാറിനെ പിന്തുണക്കുന്ന സ്വതന്ത്ര എം.എൽ.എ എം.ഡി അസാബ് ഉദ്ദൈൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. മണിപ്പൂരിൽ രണ്ട് ഘട്ടങ്ങളിലായാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. മാർച്ച് മൂന്നിന് രണ്ടാം ഘട്ടവും നടക്കും. മാർച്ച് 10നാണ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.