മനീഷ് സിസോദിയ

ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് മനീഷ് സിസോദിയ

ന്യുഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് ജാമ്യം നിഷേധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചു.

ഒക്‌ടോബർ 30ന് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചിരുന്നു. സിസോദിയക്ക് എതിരായ  ആരോപണത്തെ തെളിവുകൾ താത്കാലികമായി പിന്തുണക്കുന്നു എന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ആറ്-എട്ട് മാസത്തിനകം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ പൂർത്തിയാക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ച് നിർദേശം നൽകിയിരുന്നു. വളരെ പരിമിതമായ അർഥത്തിലുള്ള നിയമപ്രശ്നങ്ങൾക്കാണ് ഉത്തരം നൽകുന്നതെന്നും കേസിലെ ചില വശങ്ങൾ സംശയാസ്പദമാണ്. അതേസമയം 338 കോടി രൂപയുടെ കൈമാറ്റം ഏറക്കുറെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളുന്നതെന്നുമാണ് ജസ്റ്റിസ് ഖന്ന പറഞ്ഞത്.

ഫെബ്രുവരി 26 നാണ് സിസോദിയയെ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ച് സി.ബി.ഐ അറസ്റ്റ് ചെയ്തത്. എക്സൈസ് വകുപ്പ് വഹിച്ചിരുന്ന സിസോദിയ ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.

Tags:    
News Summary - Manish Sisodia moves SC seeking review of order denying him bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.