രോഗിയായ ഭാര്യയെ കാണാൻ മനീഷ് സിസോദിയ വീട്ടിലെത്തി

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയ രോഗശയ്യയിൽ കഴിയുന്ന ഭാര്യയെ കാണാൻ വീട്ടി​ലെത്തി. അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സിസോദിയ ഡൽഹി കോടതിയുടെ അനുമതിയോടെയാണ് കനത്ത പൊലീസ് സംരക്ഷണത്തിൽ ഭാര്യ സീമയെ കാണാനെത്തിയത്. ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ഏഴുമണിക്കൂർ സമയമാണ് ഭാര്യയെ കാണാനാണ് സിസോദിയക്ക് അനുവദിച്ചത്.

ഡൽഹി റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി എം.കെ. നാഗ്പാലിന്‍റേതാണ് നടപടി മദ്യനയ അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ തിഹാർ ജയിലിലാണ് സിസോദിയ.സി.ബി.ഐയും ഇ.ഡിയും അറസ്റ്റു ചെയ്ത സിസോദിയക്ക് ഈ രണ്ടു കേസുകളിലും ജാമ്യം നിഷേധിച്ചിരുന്നു.

മുമ്പും ഭാര്യയെ കാണാൻ സിസോദിയയെ അനുവദിച്ചിരുന്നു. എന്നാൽ സിസോദിയ എത്തുംമുമ്പേ ആരോഗ്യനില വഷളായ സീമയെ ആശുപത്രിയിലേക്ക് ​കൊണ്ടുപോയതിനാൽ കാണാനായില്ല. കൂടിക്കാഴ്ചക്കിടയിൽ മാധ്യമങ്ങളെ കാണാൻ പാടില്ലെന്ന് കോടതി നിഷ്‍കർഷിച്ചിരുന്നു.

ഓട്ടോ ഇമ്മ്യൂൺ ഡിസോർഡര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നീ അസുഖങ്ങളുള്ള തന്റെ ഭാര്യയെ കാണാന്‍ അഞ്ചു ദിവസത്തേക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് സിസോദിയ കോടതിയെ സമീപിച്ചത്. ഈ വര്‍ഷം ജൂണിലായിരുന്നു അവസാനമായി ഭാര്യയെ കാണാന്‍ അദ്ദേഹത്തിനു അനുമതി ലഭിച്ചത്.


Tags:    
News Summary - Manish Sisodia reaches Delhi home to meet ailing wife after court's permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.