കോയമ്പത്തൂർ: അട്ടപ്പാടിയിൽ വധിക്കപ്പെട്ട മാവോവാദി നേതാവ് മണിവാസകം പ്രമേഹം ഉൾപ്പെടെ രോഗങ്ങൾ ബാധിച്ചതി നാൽ കീഴടങ്ങാൻ പദ്ധതിയുണ്ടായിരുന്നുവെന്ന് തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ്. ചികിത്സ ലഭ്യമാക്കാമെന്ന് മധ ്യസ്ഥർ മുഖേന പറഞ്ഞ് കീഴടങ്ങാൻ സാഹചര്യം സൃഷ്ടിച്ചശേഷം മണിവാസകത്തെയും മറ്റുള്ളവരെയും ഏകപക്ഷീയമായി കേരള പെ ാലീസ് വെടിവെച്ച് കൊലപ്പെടുത്തിയതാവാമെന്നും വിലയിരുത്തലുണ്ട്.
വനംകൊള്ളക്കാരൻ വീരപ്പനെയും ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചാണ് പ്രത്യേക ദ്രുതകർമസേന (എസ്.ടി.എഫ്) കെണിയിൽ വീഴ്ത്തിയത്.
വീരപ്പന് രഹസ്യമായി നേത്രശസ്ത്രക്രിയ തരപ്പെടുത്താമെന്ന് പറഞ്ഞ് ധർമപുരി പാപ്പിരപട്ടി ഗ്രാമത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് വീരപ്പനെയും സംഘത്തെയും ദിവസങ്ങളോളം കസ്റ്റഡിയിൽ വെച്ചശേഷം വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് സംശയമുയർന്നിരുന്നു.
ബി.എസ്സി സുവോളജി, എം.എ ഇംഗ്ലീഷ് ബിരുദധാരിയായ മണിവാസകം സേലം ജില്ലയിലെ കർഷകരുടെ ക്ഷേമത്തിനുവേണ്ടി ‘ഉഴവർ ഉഴൈപ്പാളി മാമൺറം’ കൂട്ടായ്മയുണ്ടാക്കിയിരുന്നു. 2017 ജനുവരി 27ന് കുപ്പുദേവരാജിനെ കേരള പൊലീസ് വെടിവെച്ച് കൊന്നതോടെയാണ് ഭവാനി മേഖലയിലെ മാവോവാദി ഗ്രൂപ്പിെൻറ നേതൃത്വം ഏറ്റെടുത്തത്. മണിവാസകത്തിെൻറ പേരിൽ തമിഴ്നാട്ടിൽ നാല് കേസുണ്ടെന്ന് സംസ്ഥാന ഇൻറലിജൻസ് വിഭാഗം അറിയിച്ചു.
ഉൗത്തങ്കര ബോംബ് സ്ഫോടന-തീവ്രവാദ പരിശീലന കേസ് ഉൾപ്പെടെ നാല് കേസുകളുടെയും വിചാരണ നടക്കുന്നു. 2002ലാണ് ആദ്യമായി അറസ്റ്റിലായത്. 2008ൽ ജാമ്യത്തിലിറങ്ങി. 2012ൽ തഞ്ചാവൂരിൽ വീണ്ടും അറസ്റ്റിൽ. 2013ൽ ജാമ്യത്തിലിറങ്ങി. പിന്നീട് മണിവാസകത്തിെൻറ നേതൃത്വത്തിൽ 20 അംഗസംഘം കേരള വനഭാഗങ്ങളിലേക്ക് താവളം മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.