ന്യൂഡൽഹി: സഖ്യകക്ഷിയായ ഡി.എം.കെ കൈയൊഴിഞ്ഞ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ രാജസ്ഥാൻ വഴി രാജ്യസഭയിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമം. അസം, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ വഴിയുള്ള സാധ്യതകൾ അടഞ്ഞതോടെയാണ് പുതിയ നീക്കം. ബി.ജെ.പി അംഗം മദൻലാൽ സെയ്നിയുടെ നിര്യാണം വഴി രാജസ്ഥാനിൽ ഒരു രാജ്യസഭ സീറ്റ് ഒഴിഞ്ഞിട്ടുണ്ട്. ഭരണകക്ഷിയായതിനാൽ ഇൗ സീറ്റിൽ ഒരാളെ വിജയിപ്പിക്കാൻ കോൺഗ്രസിന് സാധിക്കും. എന്നാൽ ഡി.എം.കെ മൻമോഹനെ തഴഞ്ഞത് കോൺഗ്രസിന് വലിയ അഭിമാനക്ഷതമായി.
ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിനെ േഫാണിൽ വിളിച്ച് നേരിട്ട് അഭ്യർഥന നടത്താൻ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ തയാറാകാത്തത് മൻമോഹനെ തഴയാൻ ഡി.എം.കെക്ക് അവസരമായി. രണ്ടാംനിര നേതാക്കളായ അഹ്മദ് പേട്ടൽ, ഗുലാംനബി ആസാദ് എന്നിവരാണ് മൻമോഹനു വേണ്ടി ഡി.എം.കെ നേതാക്കളോട് സംസാരിച്ചത്.
തെരഞ്ഞെടുപ്പിനുമുമ്പ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിച്ച് പരസ്യപ്രഖ്യാപനം നടത്തിയ നേതാവാണ് സ്റ്റാലിൻ. മൻമോഹൻ സിങ്ങിനെയാകെട്ട, ഡി.എം.കെക്ക് മറക്കാൻ കഴിയുന്നതല്ല. ടെലികോം മന്ത്രിയായിരുന്ന എ. രാജ സൃഷ്ടിച്ച 2ജി വിവാദത്തിലായിരുന്നു യു.പി.എ സർക്കാറിെൻറ പതനത്തിലേക്ക് എത്തിച്ച അഴിമതിക്കഥകളുടെ തുടക്കം. തുടർച്ചയായി അസമിൽനിന്ന് രാജ്യസഭയിൽ എത്തിയ മൻേമാഹൻ സിങ്ങിനെ വീണ്ടും ജയിപ്പിക്കാൻ കഴിയാത്ത വിധം അവിടെ കോൺഗ്രസ് ദുർബലമായി. അതോടെയാണ് ഗുജറാത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയെ ജയിപ്പിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്താൻ ശ്രമം നടന്നത്.
എന്നാൽ, രണ്ടു സീറ്റിലേക്ക് രണ്ടു ഘട്ടമായി വോെട്ടടുപ്പ് നടക്കുന്ന വിധം ബി.ജെ.പി കാര്യങ്ങൾ നീക്കിയതോടെ രണ്ടു സീറ്റിലും ബി.ജെ.പി ജയിക്കുന്ന സ്ഥിതിയായി. പിന്നെ ശ്രമം തമിഴ്നാട്ടിലേക്കായി. അതും കൈവിട്ടതിനൊടുവിലാണ് മുൻ പ്രധാനമന്ത്രിയുടെ രാജ്യസഭ വഴി രാജസ്ഥാനിൽ എത്തിനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.