ന്യൂഡൽഹി: നരേന്ദ്ര മോദി നടത്തിയതിനേക്കാൾ കൂടുതൽ വിദേശയാത്രകൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരായ ശത്രുത കാരണമാണ് കോൺഗ്രസ് അദ്ദേഹത്തിന്‍റെ യാത്രകളെ വിമർശിക്കുന്നതെന്നും ഷാ പറഞ്ഞു.
മോദി സന്ദർശിക്കുന്ന വിദേശരാജ്യങ്ങളിലെല്ലാം ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനായി എത്തുന്നത്. അവർ 'മോദി മോദി' എന്ന് ആർത്തുവിളിക്കുന്നത് കേൾക്കുമ്പോൾ കോൺഗ്രസിന് ഉദര വേദനയാണ്. മോദി എന്തിന് ഇത്രയേറെ സഞ്ചരിക്കുന്നുവെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. രാജ്യത്തിനുള്ള ആദരവാണ് മോദി വിളിയെന്നും അമിത് ഷാ പറഞ്ഞു.
ലോകത്തിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിലൂടെ തെളിഞ്ഞു. മാഡം നൽകുന്ന കുറിപ്പുകൾ വായിക്കുക മാത്രമായിരുന്നു മൻമോഹൻ സിങ് ചെയ്തിരുന്നതെന്നും അമിത് ഷാ വിമർശിച്ചു.
മോദിയുടെ തുടർച്ചയായ വിദേശ യാത്രകളെ കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു. വിനോദസഞ്ചാര ദിനമായ സെപ്റ്റംബർ 27ന് മോദിയുടെ വിവിധ വിദേശ സഞ്ചാര ചിത്രങ്ങൾ ഉൾപ്പെടുത്തിയ കൊളാഷ് ട്വീറ്റ് ചെയ്താണ് കോൺഗ്രസ് പരിഹസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.