ന്യൂഡല്‍ഹി: റമദാന് വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് കോവിഡ് പ്രയാസമുണ്ടാക്കുന്നുണ്ട െന്നും പെരുന്നാളിനുമുമ്പ് ലോകം രോഗ മുക്തമാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന് ത്രി നരേന്ദ്രമോദി. വീട്ടിൽ കഴിയാനും സാമൂഹിക അകലം പാലിക്കാനും ആഹ്വാനം ചെയ്ത മോദി, ബോ ധവത്കരണം നടത്തിയതിന് സമുദായ നേതാക്കള്‍ക്ക് നന്ദി പറഞ്ഞു.
ആകാശവാണിയിലെ ‘മന് കി ബാതി’ൽ സംസാരിക്കുകയായിരുന്നു അേദ്ദഹം. കോവിഡിെൻറ പേരില്‍ മുസ്ലിംകള്ക്കെതിരെ രാജ്യത്ത് അരങ്ങേറിയ വിദ്വേഷ പ്രചാരണവും അതിക്രമങ്ങളും അറബ് രാജ്യങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തിലാണ് റമദാനും പെരുന്നാളും ‘മന് കീ ബാതി’ല്‍ കടന്നുവന്നത്. രണ്ട് മുസ്ലിംകള്ക്കൊപ്പം മോദി ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് മന് കീ ബാത്തിലെ റമദാന് ഭാഗം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തത്. വിദേശകാര്യ വക്താവ് അടക്കമുള്ളവര്‍ അത് വ്യാപകമായി റീട്വീറ്റും ചെയ്തു.
ഇപ്പോള്‍ നാം ആഴത്തിലുള്ള പ്രതിസന്ധിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്ഷമയോടെയും സംവേദനക്ഷമയോടെയും നിസ്വാര്‍ഥതയോടെയും വ്രതാനുഷ്ഠാനത്തിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തിലേറെ പ്രാര്ഥനാനിരതമാകണമെന്നും പെരുന്നാൾ മുമ്പത്തേതുപോലെ ആഘോഷിക്കാന്‍ കഴിയണമെന്നും മോദി പറഞ്ഞു.
റമദാന് ദിനങ്ങളില്‍ പ്രാദേശിക അധികാരികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുമെന്ന് തനിക്കുറപ്പുണ്ട്. ഈയിടെ കഴിഞ്ഞ ആഘോഷങ്ങളെല്ലാം വീടിനകത്ത് കഴിഞ്ഞ് ലളിതമായാണ് നാം ആഘോഷിച്ചത്. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ വീട്ടിലാണ് ഈസ്റ്റര്‍ ആഘോഷിച്ചത്. രാജ്യത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതുണ്ടെന്നും എങ്കിലേ കോവിഡ് നിയന്ത്രിക്കാനാകൂ എന്നും മോദി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.