പാത്രം മുട്ടുക, ദീപം തെളിക്കുക തുടങ്ങിയ മുൻകാല നിർദേശങ്ങൾക്ക് സമാനമായി പുതിയ 'ടാസ്കു'മായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെൻറ മൻ കി ബാതിലാണ് പുതിയ നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ രാജ്യനിവാസികളോട് ദേശീയഗാനം ആലപിക്കാനാണ് മോദി അഭ്യർഥിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ പരമാവധി ഇന്ത്യക്കാരെ ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പൗരന്മാർക്ക് തങ്ങൾ ദേശീയഗാനം ആലപിക്കുന്ന വീഡിയോ Rashtragaan.in .എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് ആശംസകൾ നേർന്നാണ് പ്രധാനമന്ത്രി തെൻറ സംസാരം തുടങ്ങിയത്. മൻ കി ബാത്ത് പരിപാടിക്ക് മികച്ച പ്രതികരണമാണ് യുവാക്കളുൾപ്പെടെയുള്ളവരിൽ നിന്നും ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു. 'ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ കൊറോണ വൈറസ് നമ്മുക്കിടയിലുണ്ടെന്ന കാര്യം നാം മറക്കരുത്' - അദ്ദേഹം പറഞ്ഞു.
തേൻറയും അമ്മയുടേയും മാതൃക പിന്തുടർന്ന് എല്ലാവരും കോവിഡ് വാക്സിൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്. നൂറ് വയസിനോടടുക്കുന്ന തെൻറ അമ്മയും വാക്സിൻ എടുത്തു. വാക്സിനെതിരായി ചിലർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.