ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റേഡിയോ അഭിസംബോധന പരിപാടിയായ മൻ കി ബാത്തിൽ സ്വാതന്ത്ര്യ സമര പോരാളി നേതാജി സു ഭാഷ് ചന്ദ്ര ബോസിന് സ്മരണാഞ്ജലിയർപ്പിച്ച് നരേന്ദ്ര മോദി. വീരനായ യോദ്ധാവെന്ന നിലയിൽ നേതാജി എന്നും സ്മ രിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. ‘നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന മുദ്രാവാക്യത്തിലൂടെ ഒാരോ ഇന്ത്യക്കാരനേയും സുഭാഷ് ചന്ദ്ര ബോസ് ഉണർത്തിയെന്നും മോദി അഭിപ്രായപ്പെട്ടു. സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട ഫയലുകൾ രഹസ്യ സ്വഭാവമുള്ള ഫയലുകളുടെ പട്ടികയിൽ നിന്ന് നീക്കിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
‘‘നേതാജിയുമായി ബന്ധപ്പെട്ട ഫയലുകൾ രഹസ്യ പട്ടികയിൽ നിന്ന് നീക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അത് പൂർത്തീകരിക്കാനായതിൽ സന്തോഷമുണ്ട്’’ -മോദി പറഞ്ഞു.
നേതാജി രാജ്യത്തെ ജനങ്ങളുമായി ബന്ധപ്പെട്ടിരുന്നത് റേഡിയോയിലൂടെയാണ്. നേതാജിയെ പോലെ താനും റേഡിയോയെ ജനങ്ങളുമായി ബന്ധപ്പെടാനുള്ള സുപ്രധാനമായ മാധ്യമമായി കാണുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനുവരി 23ന് നേതാജിയുടെ ജന്മവാർഷികമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.