പനാജി: തെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഗോവയിൽ കാലാവധി പൂർത്തിയാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി മനോഹർ പരീകർ. വിശ്വാസ വോട്ട് നേടിയ ശേഷം മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നാലാം തവണയാണ് പരീകർ േഗാവയുടെ മുഖ്യമന്ത്രിയാകുന്നത്. മൂന്ന് തവണയും കാലാവധി പൂർത്തീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇക്കാര്യം മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോഴാണ് അഞ്ചു വർഷം ഭരിക്കാനാകുമെന്ന ആത്മവിശ്വാസം പരീകർ പ്രകടിപ്പിച്ചത്.
ഭരണത്തിൽ പങ്കാളികളായ മുഴുവൻ സഖ്യകക്ഷികൾക്കും ഒരേ പ്രാധാന്യം നൽകി പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുപോകുകയെന്നും ചോദ്യത്തിന് മറുപടിയായി പരീകർ വ്യക്തമാക്കി. കോൺഗ്രസിനേക്കാൾ സീറ്റു കുറഞ്ഞിട്ടും പ്രാദേശിക പാർട്ടികളായ ഗോവ ഫോർവേഡ്, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, മറ്റ് മൂന്ന് സ്വാതന്ത്രർ എന്നിവരുടെ പിന്തുണയോടെയാണ് ബി.ജെ.പി. ഭരണത്തിലേറിയത്. വിശ്വാസ വോെട്ടടുപ്പിൽ എൻ.സി.പി. പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.