മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി കണ്ടെത്തിയ സ്കോർപിയോയുടെ ഉടമ മൻസുഖ് ഹിരേനെ പാതി ജീവനോടെ കടലിടുക്കിൽ തള്ളുമ്പോൾ സചിൻ വാസെയും സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന് എ.ടി.എസ്. ദമനിൽ ഒളിച്ചുവെച്ചനിലയിൽ കണ്ടെത്തിയ വോൾവോ കാറിൽ മൻസുഖിനെ മുംബ്ര കടലിടുക്കിനടുത്ത് എത്തിച്ചത് അറസ്റ്റിലായ മുൻ കോൺസ്റ്റബിൾ വിനായക് ഷിൻഡെയാണ്.
ഹിരേനെയും കൂട്ടി വിനായക് കടലിടുക്കിന് അടുത്തെത്തുമ്പോൾ സചിനും മറ്റു രണ്ടുപേരും അവിടെ ഉണ്ടായിരുന്നു. മൻസുഖിനെ ക്ലോറോഫോം മണപ്പിച്ച് ബോധംകെടുത്തിയ ശേഷമാണ് കടലിൽ തള്ളിയത്. ക്ലോറോഫോം മണപ്പിക്കുമ്പോൾ ചെറുത്ത മൻസുഖിനെ രണ്ടുപേർ ബലം പ്രയോഗിച്ചതിെൻറ അടയാളമാണ് മൃതദേഹത്തിൽ കണ്ടത്. കോടതി ഉത്തരവിനെ തുടർന്ന് ബുധനാഴ്ച കേസ് എ.ടി.എസ് എൻ.െഎ.എക്ക് കൈമാറിയിരുന്നു.
ഇതിനിടയിൽ, സചിൻ വാസെയുടെ കസ്റ്റഡി പ്രത്യേക എൻ.െഎ.എ കോടതി മൂന്നുവരെ നീട്ടി. സചിെൻറ വീട്ടിൽനിന്ന് 62 വെടിയുണ്ടകൾ കണ്ടെത്തിയതായി എൻ.െഎ.എ കോടതിയിൽ പറഞ്ഞു. ഇൗ വെടിയുണ്ടകൾക്കു പുറമെ, പൊലീസ് നൽകിയ 30 വെടിയുണ്ടകളിൽ 25 എണ്ണവും കണ്ടെത്തി. എന്നാൽ, അഞ്ചെണ്ണം എന്തുചെയ്തെന്ന് സചിൻ വെളിപ്പെടുത്തിയിട്ടില്ല.
സചിൻ തനിക്കെതിരായ തെളിവുകൾ നശിപ്പിച്ചതായും എൻ.െഎ.എ ആരോപിച്ചു. കഴിഞ്ഞ ദിവസം സചിനെതിരെ യു.എ.പി.എ വകുപ്പുകൾ കൂടി എൻ.െഎ.എ ചേർത്തിരുന്നു. തന്നെ ബലിയാടാക്കുകയാണെന്നു കോടതിയിൽ പറഞ്ഞ സചിൻ എൻ.െഎ.എ കസ്റ്റഡിയിൽ വിടരുതെന്ന് കോടതിയോട് അപേക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.