ന്യൂഡൽഹി: നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്തണമെന്ന കോഴ്സ് കമ്മറ്റി ഫാക്കൽറ്റിയുടെ നിർദേശം തള്ളിയതായി ഡല്‍ഹി സര്‍വകലാശാല വി.സി യോഗേഷ് സിങ്. ഒന്നാം സെമസ്റ്ററിലെ ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായി മനുസ്മൃതി പഠിപ്പിക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് വി.സിയുടെ വിശദീകരണം. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ആണ് സിലബസില്‍ ഉള്‍പ്പെടുത്തണം എന്ന ശിപാര്‍ശ അക്കാദമിക് കൗണ്‍സില്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് നിർദേശം തള്ളിയത്. ജൂൺ 24ന് നടന്ന ഫാക്കൽറ്റി യോഗമാണ് ഒന്നും ആറും സെമസ്റ്റർ എൽ.എൽ.ബി കോഴ്സിനായിരുന്നു ഈ പുസ്തകം പഠിപ്പിക്കാൻ നിർദേശിച്ചത്.
സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും എതിർക്കുന്ന മനുസ്മൃതി പാഠ്യഭാഗമാക്കുന്നത് പ്രതിഷേധാർഹമാണെന്നാണ് ചൂണ്ടിക്കാട്ടി സോഷ്യൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് വൈസ് ചാൻസലർക്ക് കത്തയച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളാണെന്നും മനുസ്മൃതിയിലെ ആശയങ്ങൾ പിന്തിരിപ്പനാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.മനുസ്മൃതിയുടെ ഏതെങ്കിലും ഭാഗമോ ഭാഗമോ പാഠ്യഭാഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാന ഘടനക്കും ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്കും എതിരാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഫാക്കൽറ്റി ലക്ഷ്യമിടുന്നുണ്ട്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഭാരതീയ നഗ്രിക് സുരക്ഷാ സൻഹിത (ബി.എൻ.എസ്.എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നിവ ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.