മനുസ്​മൃതിക്ക്​ പ്രസക്​തിയില്ല; ചർച്ചകൾ അനാവശ്യം -കമൽഹാസൻ

ചെന്നൈ: മനുസ്​മൃതിയെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്ന്​ തമിഴ്നടൻ കമൽഹാസൻ. മനുസ്​മൃതിക്ക്​ പ്രസക്​തിയില്ല. ഇപ്പോൾ പുസ്​തകം സർക്കുലേഷനിലുമില്ല. അതിനെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നും കമൽഹാസൻ പറഞ്ഞു.

സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യം തമിഴ്​നാട്ടിലെ മൂന്നാമത്തെ വലിയ ശക്​തിയാണ്​. പാർട്ടിയുടെ സഖ്യത്തെ കുറിച്ച്​ ഇ​പ്പോൾ പ്രതികരിക്കാനില്ല. പാർട്ടിയെ ശക്​തിപ്പെടുത്തുന്നതിലാണ്​ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്​. അധികാരത്തിലെത്തിയാൽ ശക്​തമായ ലോക്​പാൽ നിയമം കൊണ്ടു വരികയാവും ആദ്യം ചെയ്യുകയെന്നും കമൽഹാസൻ പ്രതികരിച്ചു.

നിലവിൽ തമിഴ്​നാട്ടിലുള്ള രാഷ്​ട്രീയപാർട്ടികളുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക്​ അസംതൃപ്​തിയുണ്ട്​. ആരുമായും സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച്​ ഇപ്പോൾ പറയാനാവില്ലെന്നും രജനീകാന്തുമായി നല്ല ബന്ധമാണ്​ നില നിൽക്കുന്ന​തെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Manusmriti not in circulation, discussion on it unnecessary, says Kamal Haasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.