പട്ന: മാവോവാദി നേതാവ് സഞ്ചാവൻ ചെറോൻ ബിഹാറിൽ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് രൊഹ്താസ് ജില്ലയിലെ യദുനാഥ്പൂരിൽ നടത്തിയ പൊലീസ് നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
18 വർഷമായി പൊലീസിൻെറ പട്ടികയിൽ ഇയാളുണ്ടായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആശിഷ് ഭാരതി പറഞ്ഞു. 2003ൽ പൊലീസ് വാഹനം സ്ഫോടനത്തിൽ തകർത്ത് 11 ഉദ്യോഗസ്ഥരെ കൊന്നതടക്കമുള്ള കുറ്റങ്ങളാണ് മാവോവാദി നേതാവിനെതിരെയുള്ളത്. ആക്രമണത്തിൻെറ സൂത്രധാരൻ സഞ്ചാവൻ ആണെന്നാണ് പൊലീസ് പറയുന്നത്.
ഉത്തർ പ്രദേശിലെയും നിരവധി മാവോവാദി ആക്രമണങ്ങളിൽ സഞ്ചാവന് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.