(Representative Image)

പൊലീസിൽ കീഴടങ്ങിയ മാവോവാദി കൊല്ലപ്പെട്ട നിലയിൽ

ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മൂന്നു മാസം മുമ്പ് പൊലീസിൽ കീഴടങ്ങിയ മാവോവാദിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 40കാരനായ ബമാൻ പുയാമിനെ ഭൈരംഗഢിൽ പുൻദൂം ഗ്രാമത്തിലെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

മുൻസഹപ്രവർത്തകരാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് അധികൃതർ പറയുന്നത്. മൂർച്ചയേറി കത്തികൊണ്ടാണ് പരിക്കേറ്റതെന്നും പ്രാഥമിക നിഗമത്തിൽ ഇത് മാവോവാദികളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണമാണ് എന്നാണ് വിലയിരുത്തുന്നതെന്നും പൊലീസ് അറിയിച്ചു.

മാവോവാദി പ്രവർത്തകനായിരുന്ന പുയാം മേയ് 30നാണ് പൊലീസിൽ കീഴടങ്ങിയത്. ശേഷം പൊലീസുകാർ താമസിക്കുന്ന ഏരിയയിലാണ് പുയാം തങ്ങിയിരുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പുതന്നെ ഇദ്ദേഹത്തെ കാണാതായിരുന്നു.

Tags:    
News Summary - Maoist who surrendered to the police was killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.