ന്യൂഡല്‍ഹി: 742.58 കോടി രൂപയുടെ എയര്‍സെല്‍-മാക്സിസ് കേസില്‍ ദയാനിധി മാരന്‍െറയും കലാനിധി മാരന്‍െറയും സ്വത്ത് കണ്ടുകെട്ടിയത് വിട്ടുനല്‍കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. അഴിമതി കേസില്‍ മാരന്‍ സഹോദരന്മാരെ സ്പെഷല്‍ കോടതി കഴിഞ്ഞയാഴ്ച വെറുതെ വിട്ടിരുന്നു.
2 ജി സ്പെക്ട്രം കുംഭകോണ കേസില്‍ മുതിര്‍ന്ന അഭിഭാഷകനായ ആനന്ദ് ഗ്രോവറെ സുപ്രീംകോടതിയാണ് സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് അപേക്ഷ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.