മനോജ് ജാരങ്കെ

മറാത്ത ക്വാട്ട പ്രതിഷേധം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 25 മുതൽ വീണ്ടും സമരം

മുബൈ: മറാത്ത സമുദായത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒക്ടോബർ 25 മുതൽ വീണ്ടും സമരം നടത്തുമെന്ന് മറാത്ത ക്വാട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കെ. മറാത്ത സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നൽകുന്നതിന് മഹാരാഷ്ട്ര സർക്കാറിന് നൽകിയ സമയം ഒക്ടോബർ 24 വരെയാണെന്നും അദ്ദേഹം പറഞ്ഞു. സോലാപൂർ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മനോജ് ജാരങ്കെ.

"സർക്കാർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ജൽനയിലെ അന്തർവാലിയിൽ ഞങ്ങളുടെ സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒരു മീറ്റിംഗ് നടത്തുന്നുണ്ട്. മറാത്ത സമുദായത്തിന്‍റെ സമാധാനപരമായ പ്രക്ഷോഭത്തെ നോരിടാൻ മഹാരാഷ്ട്ര സർക്കാറിന് കഴിയില്ല"- മനോജ് ജാരങ്കെ പറഞ്ഞു.

മറാത്ത സമുദായത്തിന് സംസ്ഥാന സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന് സംവരണം ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 29 മുതലാണ് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇതിനിടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സെപ്തംബർ 14-ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമര വേദിയിൽ വന്ന് മറാത്ത സമുദായത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് ജാരങ്കെ നിരാഹാര സമരം അവസാനിപ്പിച്ചത്. സംവരണം ഉറപ്പാക്കാൻ പ്രക്ഷോഭകർ സംസ്ഥാന സർക്കാറിന് ഒരു മാസത്തെ സമയമാണ് നൽകിയിരുന്നത്.

Tags:    
News Summary - Maratha quota: Activist Manoj Jarange warns of fresh agitation from October 25 if demands are not met

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.