മറാത്ത ക്വാട്ട പ്രതിഷേധം: മനോജ് ജരാങ്കെ പാട്ടീലിനെ ചർച്ചക്ക് ക്ഷണിച്ച് മഹാരാഷ്ട്ര സർക്കാർ

മുബൈ: മറാത്ത സംവരണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മനോജ് ജരാങ്കെ പാട്ടീലിനെ ചർച്ചക്ക് ക്ഷണിച്ച് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ പ്രതിഷേധം അക്രമാസക്തമായി മാറി രണ്ട് ദിവസത്തിന് ശേഷമാണ് മനോജ് ജരാങ്കെയെ സർക്കാർ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

ആഗസ്റ്റ് 29 മുതൽ ജൽനയിലെ അന്തർവാലി സാരഥി ഗ്രാമത്തിൽ മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരികയായിരുന്നു മനോജ് ജരാങ്കെ പാട്ടീൽ. ഇതിനിടയിൽ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

40 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും പ്രതിഷേധക്കാർ 15 ലധികം സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ കത്തിക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 360 ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ പ്രതിഷേധം ഉണ്ടായത്.

Tags:    
News Summary - Maratha quota row: Maharashtra government invites man on hunger strike for talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.