ബലാത്സംഗം വർധിക്കാൻ കാരണം തൊഴിലില്ലായ്മ -കട്​ജു

ന്യൂഡൽഹി: വർധിച്ചുവരുന്ന ബലാത്സംഗങ്ങൾ അവസാനിപ്പിക്കാൻ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കണമെന്ന്​ മുൻ സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ മാർക​​ണ്ഡേയ കട്​ജു. തൊഴിലില്ലായ്​മ കാരണം യുവാക്കൾക്ക്​ സമയത്തിന്​ വിവാഹം കഴിക്കാനാവുന്നില്ല. ഇതാണ്​ ബലാത്സംഗം കൂടാനുള്ള കാരണം. ഇതൊന്നും ബലാത്സംഗത്തിനുള്ള ന്യായീകരണമല്ലെന്നും അ​േദഹം ട്വിറ്ററിൽ കുറിച്ചു. ഹഥ്​രസ് കൂട്ടബലാത്സംഗത്തെ ശക്​തമായി അപലപിച്ച കട്​ജു, കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.


ഇന്ത്യയെപ്പോലുള്ള യാഥാസ്ഥിതിക സമൂഹത്തിൽ വിവാഹത്തിലൂടെ മാത്രമേ സാധാരണക്കാർക്ക്​ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയൂ. സാധാരണ ഗതിയിൽ ഒരു പെൺകുട്ടിയും തൊഴിലില്ലാത്തയാളെ വിവാഹം കഴിക്കില്ല. ഇതുകാരണം, പ്രായമായിട്ടും ധാരാളം ചെറുപ്പക്കാർക്ക്​ തങ്ങളുടെ ലൈംഗിക ചോദന ശമിപ്പിക്കാൻ കഴിയുന്നില്ല. ഈ വർഷം ജൂണിൽ മാത്രം 12 കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. അത്​ ബലാത്സംഗം വർധിക്കാൻ ഇടയാക്കില്ലേ എന്നും കട്​ജു ചോദിച്ചു. 

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ്​ രംഗത്തെത്തിയിരിക്കുന്നത്​.


ടീറ്റി​െൻറ പൂർണ രൂപം:

ഹഥ്​രസ് കൂട്ടബലാത്സംഗത്തെ ഞാൻ അപലപിക്കുന്നു, കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.
എങ്കിലും, മറുവശം കൂടി പരിഗണിക്കേണ്ടതുണ്ട്. പുരുഷന്മാരിലെ സ്വാഭാവിക പ്രേരണയാണ് ലൈംഗികത. ഭക്ഷണത്തിനുശേഷം അടുത്ത ആവശ്യം ലൈംഗികതയാണെന്ന് ചിലപ്പോൾ പറയാറുണ്ട്.
ഇന്ത്യയെപ്പോലുള്ള യാഥാസ്ഥിതിക സമൂഹത്തിൽ വിവാഹത്തിലൂടെ മാത്രമേ സാധാരണക്കാർക്ക്​ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയൂ. വൻതോതിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണം ധാരാളം ചെറുപ്പക്കാർക്ക് വിവാഹം കഴിക്കാൻ കഴിയില്ല. സാധാരണ ഗതിയിൽ ഒരു പെൺകുട്ടിയും തൊഴിലില്ലാത്തയാളെ വിവാഹം കഴിക്കില്ല. ഇതുകാരണം, പ്രായമായിട്ടും ധാരാളം ചെറുപ്പക്കാർക്ക്​ തങ്ങളുടെ ലൈംഗിക ചോദന ശമിപ്പിക്കാൻ കഴിയുന്നില്ല.


1947ന് മുമ്പ് അവിഭക്ത ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 42 കോടി ആയിരുന്നു. ഇന്ന് ഇന്ത്യയിൽ മാത്രം 135 കോടി ജനങ്ങളുണ്ട്. അതായത് ജനസംഖ്യയിൽ നാലിരട്ടി വർധനയുണ്ടായി. എന്നാൽ, തൊഴിലുകളുടെ എണ്ണം അതിനനുസരിച്ച്​ വർധിച്ചില്ല. വാസ്​തവത്തിൽ, ഈ വർഷം ജൂണിൽ മാത്രം 12 കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ ബലാത്സംഗങ്ങൾ വർധിക്കില്ലേ?
ഞാൻ ബലാത്സംഗങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ആവർത്തിച്ച്​ വ്യക്തമാക്കുന്നു. പകരം ഞാൻ അതിനെ അപലപിക്കുന്നു. എന്നാൽ രാജ്യത്ത് നിലനിൽക്കുന്ന സ്ഥിതി കണക്കിലെടുക്കുമ്പോൾ അവ വർധിക്കും. ബലാത്സംഗം അവസാനിപ്പിക്കാനോ കുറക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, തൊഴിലില്ലായ്മ ഇല്ലാത്ത, അല്ലെങ്കിൽ കുറഞ്ഞ ഒരു സാമൂഹിക സാമ്പത്തിക വ്യവസ്ഥ ഇന്ത്യയിൽ സൃഷ്ടിക്കണം.
കൂട്ടബലാത്സംഗത്തെ ഞാൻ അപലപിക്കുന്നു, കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് ഞാൻ ആവർത്തിക്കുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.