കർണാടകയിൽ വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ച് സ്നേഹത്തിന്റെ കട തുറന്നു -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കർണാടകയിൽ വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു അരങ്ങേറിയത്. ജയം സാധാരണക്കാർക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കും. ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്ന് പറഞ്ഞ രാഹുൽ, കോൺഗ്രസിന്റെ വിജയത്തിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നന്ദിയും അറിയിച്ചു.

സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ബി.ജെ.പി 64 സീറ്റിൽ മാത്രം മുന്നേറുമ്പോൾ ജെ.ഡി.എസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 19 സീറ്റിലാണ് ജെ.ഡിഎസ് ലീഡ് ചെയ്യുന്നത്.

Tags:    
News Summary - "Market Of Hate Shut, Shops Of Love Open": Rahul Gandhi On Karnataka Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.