മതഘോഷയാത്രക്ക് നേരെ കല്ലേറ്; നൂഹിൽ കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ, അതിജാഗ്രത

ഗുരുഗ്രാം: ഹരിയാനയിലെ നൂഹിൽ മതഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് കടകളടച്ച് പ്രതിഷേധിച്ച് വ്യാപാരികൾ. നൂഹിലെ റാം ചൗക്ക് ഏരിയയിൽ കഴിഞ്ഞ ദിവസമുണ്ടായ കല്ലേറിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു.

കുനൻ പുജൻ പരിപാടിയോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് നേരെയാണ് അജ്ഞാതർ കല്ലെറിഞ്ഞത്. നഗരത്തിലെ റാം അവതാർ കുടുംബമാണ് ഘോഷയാത്ര നടത്തിയത്. കുടുംബാംഗങ്ങൾ അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കല്ലേറുണ്ടായത്.

20ഓളം ആളുകൾ ക്ഷേത്രത്തിലേക്ക് പോകുമ്പോൾ അവർക്ക് നേരെ കല്ലേറുണ്ടായെന്ന പരാതിയാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് വൻ പൊലീസ് സന്നാഹത്തെ നൂഹിൽ വിന്യസിച്ചു. കേസിന്റെ എല്ലാവശവും പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം നഗരത്തിലെ ഹിന്ദു, മുസ്‍ലിം വിഭാഗങ്ങളെ പ​ങ്കെടുപ്പിച്ച് പ്രത്യേക യോഗം നടത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് നൂഹ് പൊലീസിന്റെ പബ്ലിക് റിലേഷൻ ഓഫിസർ കൃഷ്ണൻ കുമാർ പറഞ്ഞു. നൂഹിൽ ജൂലൈയിലുണ്ടായ കലാപത്തിൽ രണ്ട് ഹോംഗാർഡ് ഉദ്യോഗസ്ഥർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതുപോലൊരു മതഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നൂഹിൽ വലിയ കലാപമുണ്ടായത്.

Tags:    
News Summary - Markets shut in Haryana’s Nuh amid new tension over stone pelting allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.