മഹാരാഷ്ട്രയിൽ ലോക്ഡൗൺ നിയമം ലംഘിച്ച് വിവാഹ പാർട്ടി സംഘടിപ്പിച്ചതിന് 50,000 രൂപ പിഴ ഈടാക്കി

മുംബൈ: മഹാരാഷ്ട്രയിലെ മിര ബയന്ദറിൽ ലോക്ഡൗൺ നിയമം ലംഘിച്ച് വിവാഹപാർട്ടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തു. സാമൂഹ്യ അകലം പോലും പാലിക്കാതെ 100 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. മിര ബയന്ദർ മുനിസിപ്പാലിറ്റി അധികൃതർ വിവാഹ പാർട്ടി സംഘടിപ്പിച്ചവരിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കി.

ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ ലോക്കൽ പൊലീസാണ് പിഴ ചുമത്തിയത്. പാർട്ടിയിൽ മാസ്കോ സാമൂഹ്യ അകലമോ പാലിച്ചിട്ടില്ലെന്നും അധികൃതർ കണ്ടെത്തി. 

Tags:    
News Summary - Marriage party fined Rs 50,000 for defying ‘Break-the-Chain’ rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.