ഡൽഹിയിലും ഇനി മാസ്ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

ന്യൂഡൽഹി: ഒമിക്രോണിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ ഡൽഹിയിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ. നിയമം പാലിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കാലത്താണ് സർക്കാർ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറന്നിരുന്നു.

എന്നാൽ, കേസുകൾ ഉയരുന്നതിനാൽ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാറിന്‍റെ നീക്കം. തെർമൽ സ്കാനിങ് പരിശോധന നടത്താതെ അധ്യാപകർക്കോ വിദ്യാർഥികൾക്കോ സ്കൂളിൽ പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവിൽ പറ‍യുന്നു.

1,042 കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ സ്ഥിരീകരിച്ചത്. 

Tags:    
News Summary - mask made mandatory in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.