ന്യൂഡല്‍ഹി: ജയ്ശെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്രസഭയില്‍ ചൈന എതിര്‍ത്തതിനു പിന്നാലെ പിന്തുണയുമായി ഫ്രാന്‍സ് രംഗത്തത്തെി. ഭീകരതക്കെതിരായ അന്താരാഷ്ട്ര പോരാട്ടത്തെ എന്നും പിന്തുണക്കുന്നതിന്‍െറ ഭാഗമായാണ് ഫ്രാന്‍സ് ജയ്ശെ മുഹമ്മദിനും മസ്ഊദ് അസ്ഹറിനും എതിരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശത്തെ പിന്തുണച്ചതെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രഞ്ച് വിദേശമന്ത്രി ഴാങ് മാര്‍ക് അയ്റോള്‍ട്ട് പറഞ്ഞു.
പത്താന്‍കോട്ട് ഭീകരാക്രമണ കേസിന്‍െറ മുഖ്യസൂത്രധാരനായ മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യ യു.എന്‍ രക്ഷാസമിതിയിലെ ഉപരോധ സമിതിയെ സമീപിച്ചത്. എന്നാല്‍, രണ്ടു തവണയായി ചൈന ഇന്ത്യയുടെ ആവശ്യത്തിനെതിരെ ‘സാങ്കേതിക തടസ്സം’ ഉന്നയിച്ചിരിക്കുകയാണ്. സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുണ്ടായിട്ടും ഇക്കാര്യത്തില്‍ യോജിപ്പിലത്തൊനാവാത്തില്‍ ഫ്രാന്‍സിന് ഖേദമുണ്ടെന്ന് അയ്റോള്‍ട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.