മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ. ‘ബാബ’ എന്നപേരിൽ അറിയപ്പെട്ട സ്വാമിയാണ് പീഡനക്കേസിൽ അറസ്റ്റിലായത്. ബർസാന ജില്ലയിലെ ഇയാളുടെ ആശ്രമത്തിലെ അന്തേവാസിയായ പശ്ചിമ ബംഗാൾ സ്വദേശിയാണ് പീഡനത്തിനിരയായത്.
വികിലാംഗയായ യുവതിയെ ബാബ നിരന്തരം പീഡിപ്പിക്കുകയും ഗർഭിണിയായതോടെ ഇവരെ ആശ്രമത്തിൽ നിന്നും ബലപ്രയോഗത്തിലൂടെ പുറത്താക്കുകയുമായിരുന്നു. ആശ്രമത്തിൽ നിന്ന് പുറത്താക്കപ്പെട്ട യുവതി ബംഗാളിൽ തിരിച്ചെത്തിയ ശേഷം പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
എന്നാൽ താൻ ആരെയും പീഡിപ്പിച്ചില്ലെന്നും ശാരീരിക അവശതകളുള്ള യുവതിയെ രക്ഷിതാക്കൾ ആശ്രമത്തിലാക്കി മടങ്ങുകയായിരുന്നുവെന്നും ബാബ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.