പ്രയാഗ് രാജ്: മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ് സംബന്ധിച്ച കേസ് വഖഫ് ൈട്രബ്യൂണലിന്റെ അധികാരപരിധിക്ക് പുറത്തെന്ന് അലഹബാദ് ഹൈകോടതിയിൽ ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ.
വഖഫ് ഭൂമിയിലെ തർക്കം വഖഫ് ൈട്രബ്യൂണലാണ് പരിഗണിക്കേണ്ടതെന്നും സിവിൽ കോടതിയല്ലെന്നും ശാഹി ഈദ്ഗാഹ് കമ്മിറ്റിയുടെ അഭിഭാഷക തസ്ലിമ അസീസ് അഹ്മദി ഏപ്രിൽ ഒന്നിന് ഹൈകോടതിയിൽ വാദമുയർത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഹിന്ദു വിഭാഗത്തിന്റെ വാദം.
സിവിൽ കോടതി തന്നെയാണ് വിഷയത്തിൽ തീർപ്പു കൽപിക്കേണ്ടതെന്ന് ഹിന്ദു വിഭാഗത്തിനുവേണ്ടി അജയ് കുമാർ സിങ് വാദിച്ചു. തുടർവാദം ഏപ്രിൽ 18ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.