ന്യൂഡൽഹി: കാൻസർ അടക്കം മാരക രോഗങ്ങൾ അതിജീവിച്ചവർക്കും ഇപ്പോഴും വിവിധങ്ങളായ ഗുരുതര രോഗങ്ങളോട് പൊരുതന്നവർക്കും പങ്കാളികളെ തേടാനുള്ള ഇടമായി ഒരു ഓൺലൈൻ പ്ലാറ്റ്ഫോം. ഓരോ നിമിഷവും ജീവിതത്തോട് പൊരുതുന്നവർക്കായി ഇടം ഒരുക്കിയിരിക്കുന്നത് ഡിവൈൻ റിലേഷൻസ് എന്ന വെബ്സൈറ്റാണ്.
മാനസിക പ്രശ്നങ്ങൾ നേരിടുന്നവർ, ഭിന്നശേഷിക്കാർ, വന്ധ്യതാ പ്രശ്നങ്ങളുള്ളവർ, ടൈപ്പ്-1 പ്രമേഹ രോഗികൾ, ഉറക്ക തകരാറുകൾ, തലസീമിയ രോഗികളെല്ലാം ഇവിടെയുണ്ട്. 1200 പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും പുരുഷൻമാരാണ്. കാൻസർ അതിജീവിച്ച 56കാരനും ഇതിലുണ്ട്. ആറ് വർഷം മുമ്പ് ആരംഭിച്ച ഈ വെബ്സൈറ്റിലൂടെ 56 പേർ തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തി. ഇവരെല്ലാം 35നും 45നും ഇടയിൽ പ്രായമുള്ളവരാണ്.
തങ്ങളുടെ മകന്‍റെ ഓർമ്മക്ക് വിവേക് ശർമ, ഭാര്യ ശ്വേത എന്നിവർ ആരംഭിച്ച മിക്കി അമോഗ് ഫൗണ്ടേഷനാണ് ഡിവൈൻ റിലേഷൻസിന് നേതൃത്വം നൽകുന്നത്. ഇതിൽ ആരും വിവാഹം മാറ്റിവെച്ചതല്ല, ഇപ്പോൾ ചികിത്സയിലാണെന്നോ നേരത്തെ ചികിത്സയിലായിരുന്നെന്നും സുഖപ്പെട്ടതാണെന്നും പറയുന്നതോടെ നിരസിക്കപ്പെട്ടവരാണെന്നും വിവേക് ശർമയും ഭാര്യ ശ്വേതയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.