ആൾകൂട്ട മർദനം: കേന്ദ്ര സർക്കാറിനെതിരെ മായാവതി

ന്യൂഡൽഹി: ആൾകൂട്ട മർദനങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി ബി.എസ്.പി നേതാവ് മായാവതി. ആൾകൂട്ട മർദനങ ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രം ശക്തമായ നിയമ നിർമാണം നടത്തണമെന്ന് മായാവതി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പി യുടെ ചില നയങ്ങളാണ് രാജ്യത്ത് ആൾകൂട്ട മർദനങ്ങൾ വർധിക്കാൻ കാരണമെന്നും മായാവതി കുറ്റപ്പെടുത്തി.

കേന്ദ്രം ശക്തമായ നിയമം കൊണ്ടുവരണം. ലോക്പാൽ പോലെ കേന്ദ്രത്തിന് ഇതിലും താൽപര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ആൾക്കൂട്ട മർദന സംഭവങ്ങൾ പരിശോധിക്കാനുള്ള ഉത്തർപ്രദേശ് നിയമ കമ്മീഷന്‍റെ തീരുമാനത്തെ മായാവതി അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം, ഉത്തർപ്രദേശ് ലോ കമ്മീഷൻ സംസ്ഥാനത്തെ ആൾകൂട്ട മർദനങ്ങൾ തടയാൻ കുറ്റവാളികൾക്ക് ജീവപര്യന്തവും കനത്ത പിഴയും ശിപാർശ ചെയ്യുന്ന റിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആഥിത്യനാഥിന് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.

Tags:    
News Summary - mayawati against centre govt on mob lynching-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.