ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 48 മണിക്കൂർ പ്രചാരണ നിരോധനം റദ്ദാക്കണമെന്ന ബി.എസ്.പി അധ്യക് ഷ മായാവതിയുടെ ഹരജി സുപ്രീംകോടതി തള്ളി. സുപ്രീം കോടതിയുടെ ഉത്തരവോടു കൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉണർന്നു പ ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. പല സമയങ്ങളിൽ പ്രചാരണം നടത്തുന്നതിൽ വിവിധ രാഷ്ട്രീയ നേതാക്കളെ തടഞ്ഞിട്ട ുണ്ട്. അതിനർഥം ഇനി കൂടുതൽ ഉത്തരവുകൾ ഇപ്പോൾ ആവശ്യമില്ലെന്നാണ് - സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊ ഗോയ് പറഞ്ഞു.
ദിയോബന്ദിെല പൊതുയോഗത്തിനിടെ സാമുദായിക ധ്രുവീകരണമുണ്ടാക്കും വിധം മായാവതി നടത്തിയ പ്രസംഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻെറ നടപടിക്ക് ഇടയാക്കിയത്. കോൺഗ്രസിനും ബി.എസ്.പി സഖ്യത്തിനുമിടയിൽ മുസ്ലീം വോട്ടുകൾ ഭിന്നിക്കരുതെന്ന് മായാവതി മുന്നറിയിപ്പ് നൽകിയിരുന്നു. മത വികാരമുണർത്തി വോട്ട് ഉറപ്പിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്.
പെരുമാറ്റച്ചട്ടം ലംഘിച്ച് മതവികാരമുണർത്തി വോട്ടഭ്യർഥിച്ചതിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചിരുന്നു. മൂന്ന് ദിവസം പ്രചാരണം പാടില്ലെന്നായിരുന്നു കമ്മീഷൻ ആദിത്യനാഥിനെതിരെ സ്വീകരിച്ച നടപടി.
കോൺഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും ‘അലി’യിൽ വിശ്വസമാണെങ്കിൽ ഞങ്ങൾക്ക് ബജ്റംഗ് ബാലിയിൽ വിശ്വാസമാണ് എന്നായിരുന്നു യോഗിയുടെ പ്രസംഗം. അലി എന്നത് മുസ്ലിം സമുദായത്തെ സൂചിപ്പിച്ചാണ് ഉപയോഗിച്ചത്. ഹനുമാൻെറ മറ്റൊരു പേരാണ് ബജ്റംഗ് ബാലി. ഈ പ്രസംഗത്തിനാണ് യോഗി നടപടി നേരിട്ടത്.
നേരത്തെ ഭരണ പക്ഷത്തോട് മൃദു സമീപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു. പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാത്തതിന് സുപ്രീംകോടതിയും കമ്മീഷനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. നിയമം ലംഘിക്കുന്ന രാഷ്ട്രീയ നേതാക്കളെ നേർ വഴിക്ക് നടത്താനുള്ള അധികാരത്തെ കുറിച്ച് കമ്മീഷൻ ബോധവാൻമാരാണോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.