ലഖ്നോ: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഭാര്യയ െ ഉപേക്ഷിച്ച മോദിക്ക് സ്ത്രീകളെ ബഹുമാനിക്കാൻ കഴിയുമോയെന്ന് അവർ ചോദിച്ചു.
ബി.ജെ.പി നേതാക്കളുടെ ഭാര്യമാര്‍ക ്ക് മോദിയെ ഭയമാണ്. ഭര്‍ത്താക്കന്മാരില്‍ നിന്ന് മോദി അവരെ വേര്‍പ്പെടുത്തിയേക്കുമെന്ന് ഭാര്യമാർ ഭയക്കുന്നുവെന്നും മായാവതി കുറ്റപ്പെടുത്തി.
മോദി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി ആൽവാർ കൂട്ടമാനഭംഗത്തിൽ മോദി നിശബ്ദത തുടരുകയാണ്. രാജസ്ഥാനില്‍ ദലിത് സ്ത്രീ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ മായാവതി പിന്‍വലിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലാണ് മായാവതിയുടെ മറുപടി.
അതേസമയം, മായാവതിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് സംബീത് പാത്ര രംഗത്ത് വന്നു. മോദിക്കെതിരായി ഉപയോഗിച്ച വാക്കുകള്‍ അത്യന്തം വേദനാജനകമാണ്. ഇതെന്തുതരം മാനസികാവസ്ഥയാണ്? മോദിയോട് ഇത്രക്ക് വൈരാഗ്യമെന്തിനാണ്. മായവതിക്ക് സഹോദരന്‍ വലിയ ആളായിരിക്കാം, പക്ഷെ മോദിക്ക് രാജ്യമാണ് വലുത്- സംബീത് പാത്ര ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.