ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന തീ​രു​മാ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ ഡോ. ​കെ. ഹേ​മ​ല​ത സം​സാ​രി​ക്കു​ന്നു

കേന്ദ്ര സർക്കാറിനെതിരെ ഏപ്രിൽ അഞ്ചിന് മസ്ദൂർ കിസാൻ സംഘർഷ് റാലി

ബംഗളൂരു: കേന്ദ്രസർക്കാറിന്‍റെ ദേശവിരുദ്ധ തൊഴിലാളി-കർഷക വിരുദ്ധ ഭരണത്തിനെതിരെ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് മസ്ദൂർ കിസാൻ സംഘർഷ് റാലി നടത്തും. ബംഗളൂരുവിൽ നടക്കുന്ന അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. കുത്തകകളെയും വർഗീയ ശക്തികളെയും തോൽപിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനുമാണ് റാലിയെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

കോളനിക്കാലത്തെ അടിമവേലയിലേക്ക് രാജ്യത്തെ തൊഴിലാളിവർഗത്തെ തള്ളിയിടാൻ അനുവദിക്കില്ല. കുത്തകകൾക്ക് രാജ്യത്തെ വിൽക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളും റാലിയിൽ ഉന്നയിക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിൽനഷ്ടം, തൊഴിൽ-ജീവിത സാഹചര്യങ്ങൾ ദുസ്സഹമാകൽ, സ്വകാര്യവത്കരണം, സ്വകാര്യകുത്തകകൾക്ക് പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കൽ, വിദ്യാഭ്യാസത്തിന്‍റെ കച്ചവടവത്കരണം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കും.

ന്യൂനപക്ഷങ്ങളെയും ദലിതരെയും ആദിവാസികളെയും സ്ത്രീകളെയും ക്രൂരമായി അടിച്ചമർത്തുന്ന നയങ്ങൾക്തെിരെയും ശബ്ദമുയർത്തും.തൊഴിലാളികൾക്ക് മാസം മിനിമം 26,000 രൂപ കൂലി ലഭിക്കുക, 10,000 രൂപ വീതം എല്ലാവർക്കും പെൻഷൻ നൽകുക, കരാർ നിയമനങ്ങൾ ഇല്ലാതാക്കുക, സൈന്യത്തിലെ അഗ്നിപഥ് സ്കീം നിർത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ദേശീയ പ്രസിഡന്‍റ് ഡോ. കെ. ഹേമലത, സെക്രട്ടറി കെ.എൻ. ഉമേഷ്, അർകരാജ് പണ്ഡിറ്റ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Mazdoor Kisan Sangharsh rally against central government on 5th April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.