ന്യൂഡൽഹി: മീ ടൂ വെളിപ്പെടുത്തലിലൂടെ ഒന്നിന് പിറകെ ഒന്നായി വന്ന ലൈംഗികാതിക്രമ പരാതികളെ തുടർന്ന് രാജിക്കായുള്ള മുറവിളി അവഗണിച്ച കേന്ദ്ര വിദേശ സഹമന്ത്രി എം.ജെ. അക്ബർ വനിത മാധ്യമപ്രവർത്തകർക്കെതിരെ നിയമ നടപടി എടുക്കുമെന്ന് ഭീഷണി മുഴക്കി. വിേദശ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയതിന് പിറകെ ഇറക്കിയ പ്രസ്താവനയിൽ െപാതുതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉന്നയിക്കുന്ന ആരോപണങ്ങളാണിതെന്നാണ് വാദം. ആരോപണങ്ങളെ തുടർന്ന് മന്ത്രിസ്ഥാനെമാഴിയുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹം ന്യായീകരണവുമായി വന്നത്.
ആഫ്രിക്കൻ പര്യടനം കഴിഞ്ഞ് ഞായറാഴ്ച തിരിച്ചെത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയാറായിരുന്നില്ല. പകരം വാർത്ത ഏജൻസിയായ എ.എൻ.െഎക്ക് പ്രസ്താവന നൽകുകയാണ് ചെയ്തത്. ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തുമെന്നും അക്ബർ അറിയിച്ചു. വെളിപ്പെടുത്തലുമായി വന്ന പ്രിയ രമണിയും ഗസാല വഹാബും അവർ പറയുന്ന സംഭവങ്ങൾക്കു ശേഷവും തെൻറ കൂടെ ജോലി തുടർന്നത് ഒരുതരത്തിലുള്ള അസ്വസ്ഥതയും ആശങ്കയും അവർക്കില്ലാത്തതുകൊണ്ടാണെന്ന അവകാശവാദമാണ് അക്ബർ ഉന്നയിച്ചത്.
തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ചിലർക്കിടയിൽ പകർച്ചപ്പനിയായി മാറിയെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കേസുകൾ എന്തായാലും, അടിസ്ഥാനരഹിതമായ ആരോപണം തെൻറ അഭിഭാഷകർ പരിശോധിക്കും. എന്തുകൊണ്ടാണ് ഇൗ കൊടുങ്കാറ്റ് െപാതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉയർന്നതെന്ന് അദ്ദേഹം ചോദിച്ചു. എന്തെങ്കിലും അജണ്ട ഇതിലുണ്ടോ? നിങ്ങളാണ് വിധികർത്താക്കൾ. തെറ്റായതും അടിസ്ഥാനരഹിതവുമായ ഇൗ ആരോപണങ്ങൾ തെൻറ അന്തസ്സിനുണ്ടാക്കിയ തകർച്ച അപരിഹാര്യമാണ്. വിഷലിപ്തമാണ് ഇൗ നുണകളെന്നും ഉചിതമായ നിയമ നടപടി എടുക്കുമെന്നും അക്ബർ മുന്നറിയിപ്പ് നൽകി.
അക്ബറിനെതിരെ ആദ്യമായി രംഗത്തുവന്ന മുതിർന്ന മാധ്യമപ്രവർത്തക പ്രിയ രമണിയെക്കുറിച്ച് പറഞ്ഞാണ് അക്ബർ തെൻറ പ്രസ്താവന തുടങ്ങുന്നത്: പ്രിയ രമണി ഒരു വർഷം മുമ്പ് ഒരു ലേഖനത്തോടെ തുടങ്ങിയതാണിത്. ശരിയല്ലാത്ത കഥയായിട്ടും അന്ന് അവർ എെൻറ പേര് പരാമർശിച്ചില്ല. അതേക്കുറിച്ച് ഇൗയിടെ ചോദിച്ചപ്പോൾ ‘അയാൾ ഒന്നും ചെയ്യാത്തതുകൊണ്ടാണ് ഒരിക്കലും പേര് പറയാത്തത്’ എന്നാണവർ മറുപടി നൽകിയത്. ഞാനൊന്നും ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്താണ് അവർ ഇൗ പറയുന്ന കഥ എന്നും അക്ബർ ചോദിച്ചു.
തുടർന്ന് ഷുമ റാഹ, ഗസാല വഹാബ് എന്നിവരുടെ വെളിപ്പെടുത്തലുകൾക്കും അക്ബർ പേരെടുത്തു പറഞ്ഞ് മറുപടി നൽകി.
തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത അജണ്ടയാണ്. ആരോപണങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കെട്ടിച്ചമച്ചതാണ്. തെൻറ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അകബർ വ്യക്തമാക്കി.
ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനായി അഭിഭാഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തായതിനാലാണ് തനിക്ക് ആരോപണങ്ങൾക്ക് മറുപടി നൽകാൻ സാധിക്കാതിരുന്നത്. ആരോപണങ്ങൾക്കു പിന്നിൽ അസൂയയും പകയുമാണെന്നും എം.ജെ. അക്ബർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.