ന്യൂഡൽഹി: പ്രവാസി ഭർത്താക്കൻമാരുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ സ്ത്രീകളെ സഹായിക്കുന്നതിന് പുതിയ വെബ്പോർട്ടലുമായി വിദേശമന്ത്രാലയം. വിവാഹം കഴിഞ്ഞ ശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നവർ, ചികിത്സക്ക് പണം നൽകാത്തവർ, ചെലവിന് നൽകാതെയും വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കുകയും ചെയ്യുന്നവർ തുടങ്ങിയവക്കെതിരെ വാറണ്ട്, സമൻസ് എന്നിവ അയക്കുന്നതിനുള്ള വെബ്സൈറ്റാണ് വിദേശകാര്യമന്ത്രാലയം വികസിപ്പിക്കുന്നത്. വാറണ്ടിനോ സമയൻസിനോ മറുപടി നൽകാതിരിക്കുന്നവരെ കുറ്റവാളിയാക്കി കണക്കാക്കി അവരുടെ സ്വത്ത് കണ്ടെത്തുന്നതിനുള്ള നടപടിയെടുക്കാൻ ആലോചനയിലുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഭാര്യയുടെ പരാതി പരിഗണിച്ച് ഭർത്താവ് കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ജില്ലാ മജിസട്രേറ്റിന് അയാൾക്കെതിരെ സമൻസോ വാറണ്ടോ പുറപ്പെടുവിക്കാം. നിയമമന്ത്രാലയവും വനിതാ ശിശുക്ഷേമമന്ത്രാലയവും വെബ്പോർട്ടലുമായി മുന്നോട്ടുപോകാനുള്ള നടപടിക്ക് പിന്തുണ അറിയിച്ചതായും സുഷമ സ്വരാജ് പറഞ്ഞു.
പ്രവാസി ഭർത്താക്കൻമാരുമായി ബന്ധപ്പെട്ട് 2015 ജനുവരി മുതൽ 2017 നവംബർ വരെ ഇന്ത്യൻ സ്ത്രീകളിൽ നിന്നും ലഭിച്ചത് 3368 പരാതികളാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്ത്രീധനം, ചികിൽസക്കുള്ള പണം നൽകാതിരിക്കുക, ചെലവുകൾ വഹിക്കാതിരിക്കുക തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ടാണ് പരാതികൾ കൂടുതലും. പാർലമെൻറിെൻറ അടുത്ത സമ്മേളനത്തിൽ പ്രവാസി ഭർത്താക്കൻമാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുളള നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ചർച്ചചെയ്യുമെന്നും സുഷമസ്വരാജ് പറഞ്ഞു.
വിവാഹശേഷം ഭാര്യയെ ഉപേക്ഷിച്ചു പോകുന്നവർക്കെതിരെ ഇന്ത്യയിൽ കേസ് നൽകുക, ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിപ്പിക്കുക പാസ്പോർട്ട് റദ്ദാക്കുക തുടങ്ങി നിയമനടപടികൾ ചെയ്യുന്നുണ്ടെന്നും സുഷമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.