ലഖ്നോ: ഉത്തർപ്രദേശിലെ പുണ്യസ്ഥലങ്ങളായ മഥുരയിലും ബർസാനയിലും മദ്യ-ഇറച്ചി വിൽപന നിരോധിച്ച് യോഗി ആദിത്യനാഥ് സർക്കാർ. മഥുരയിലെ തീർത്ഥാടക കേന്ദ്രമായ വൃന്ദാവൻ ഏരിയയിലെ മദ്യഷോപ്പുകളും ഇറച്ചികടകളും എത്രയുംപെട്ടന്ന് അടച്ചു പൂട്ടണമെന്ന് അറിയിച്ച് സർക്കാർ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൃഷ്ണെൻറ ജന്മനാടായ വൃന്ദാവനത്തിലേക്ക് ലക്ഷകണക്കിന് ടൂറിസ്റ്റുകളാണ് എത്തുന്നത്. രാധയുടെ ജന്മ സ്ഥലമായ ബർസാനയും പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഇവിടെ എത്തുന്ന സഞ്ചാരികളുടെ മനസും കാഴ്ചപ്പാടും ശുദ്ധമാക്കുന്നതിനാണ് തീർത്ഥാടക കേന്ദ്രങ്ങളുള്ള പ്രദേശത്ത് ഇറച്ചിയും മദ്യവും നിരോധിക്കുന്നതെന്നും ഒൗദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.
ഹരിദ്വാറിൽ വളരെ മുേമ്പ ഇൗ ഉത്തരവ് നിലവിൽ വന്നിരുന്നതായി പ്രിൻസിപ്പൽ സെക്രട്ടറി അവിനാശ് കുമാർ അശ്വതി പറഞ്ഞു. അതുപോലെ സർക്കാർ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെല്ലാം മദ്യ, ഇറച്ചി വിൽപന നിരോധിക്കും. വൃന്ദാവനിലും ബർസാനയിലുമാണ് ഉത്തരവ് ആദ്യം നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കാൻ എക്സൈസ്, ഭക്ഷ്യ വകുപ്പുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ വൃന്ദാവൻ നഗർ പഞ്ചായത്തിനെ മഥുര മുനിസിപ്പൽ കോർപറേഷെൻറ ഭാഗമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.